ശശി തരൂർ

 
Kerala

''പറയാനുള്ളത് നേതൃത്വത്തോട് പറയും''; ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് തരൂർ

ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ

Aswin AM

ന‍്യൂഡൽഹി: മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ദുബായിൽ വച്ച് ചർച്ച നടത്തിയെന്നത് മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ. നിങ്ങളുടെ ആഹാരത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ പ്രതികരിച്ചത്.

അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.

വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ തരൂരിനെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ശശി തരൂർ എന്ന വ്യക്തി അല്ല കാര്യമെന്നും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് ആണ് പ്രസക്തമെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്‍റെ പ്രതികരണം.

ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ലെന്നും ശശി തരൂരിനെ പോലെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന ഒരു വ‍്യക്തി ആ കപ്പലിൽ കേറുമെന്ന് പറഞ്ഞാൽ അത് ഏപ്രിൽ ഒന്നാം തീയതി മാത്രമെന്നെ പറയാൻ പറ്റു എന്നായിരുന്നു തമാശ രൂപേണ കെ. മുരളീധരൻ പ്രതികരിച്ചത്.

സിംബാബ്‌വെയെ എറിഞ്ഞിട്ടു; സൂപ്പർ സിക്സ് പോരിൽ ഇന്ത‍്യക്ക് അനായാസ ജയം

സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിൽ പൊലീസുകാരുടെ പരസ‍്യ മദ‍്യപാനം; വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം

നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?

കുട്ടികൾ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗോവയും ആന്ധ്രയും