സുകുമാരക്കുറുപ്പ്

 
Kerala

അത് സുകുമാരക്കുറുപ്പല്ല!; പ്രചരിക്കുന്നത് തൃശൂർ സ്വദേശി ദാമോദര മേനോന്‍റെ ചിത്രമെന്ന് ബന്ധുക്കൾ

നീതു ചന്ദ്രൻ

തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും വഴിത്തിരിവ്. സുകുമാരക്കുറുപ്പിന്‍റേതെന്ന പേരിൽ പ്രചരിക്കുന്നത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദരൻ മേനോന്‍റേതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ദാമോദരൻ മേനോന്‍റെ ഇളയ സഹോദരൻ സുരേന്ദ്ര മേനോൻ ആണ് ചിത്രം തിരിച്ചറിഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിാക്കിയതിനു ശേഷം ലണ്ടനിലേക്ക് പോയ ദാമോദര മേനോൻ ഇപ്പോൾ മലേഷ്യയിലാണെന്നും പാലക്കാടു നിന്നാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹത്തിന് രണ്ട് മക്കളുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.

സുകുമാരക്കുറുപ്പിന്‍റേതെന്ന പേരിൽ ദാമോദര മേനോന്‍റെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന നിഗമനത്തിലെത്തിയതോടെ തിരോധാന കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് സുകുമാരക്കുറുപ്പ് ബ്രൂണോയിലുണ്ടെന്ന രീതിയിലുള്ള അഭ്യൂഹവും ഒപ്പം കുറുപ്പിന്‍റേതെന്ന വ്യാജേനയുള്ള ചിത്ര‌വും പ്രചരിച്ചത്.

'ഹിന്ദിയിൽ സംസാരിച്ചാൽ മർദിക്കും'; ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അമിത് താക്കറെ

"തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല"; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി

കനത്ത പ്രളയ ദുരന്തത്തിന്‍റെ ആഘാതത്തിലും വിദേശ രക്ഷാസംഘങ്ങളുടെ സഹായം നിരസിച്ച് നേപ്പാൾ; കാരണമെന്ത്?

ദേവസ്വം ബോർഡ് അധ്യക്ഷ പദവി എസ്‌സി വിഭാഗത്തിന് നൽകണം: കൊടിക്കുന്നിൽ സുരേഷ്

ട്രാൻസ്ജെൻഡർ നടി ദീപ്തി കല്യാണിയെ അപകീർത്തിപ്പെടുത്തി; ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരേ കേസ്