Kerala

വേണാട് എക്സ്പ്രസ് മേയ് ഒന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കും: സമയക്രമത്തിലും മാറ്റം

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തേയും എത്തും

കോട്ടയം: മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കും. ഷൊർണൂരിൽ നിന്നും തിരിച്ചുള്ള യാത്രയിലും സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയായിരിക്കും യാത്ര.

ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തേയും എത്തും. ഇതോടെ എറണാകുളത്തുനിന്നും 9.50 ന് പുറപ്പെടുന്ന ട്രെയിൻ 12.25 ഓടെ ഷൊർണൂരിൽ എത്തിച്ചേരും.

തിരിച്ച് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ വൈകിട്ട് 5.15 നി എറണാകുളം നോർത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു