രേഖ ഗുപ്ത, രാജേഷ് കിംജി

 
India

ഡൽഹി മുഖ‍്യമന്ത്രിയെ ആക്രമിച്ച സംഭവം; പ്രതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

പ്രതിയായ രാജേഷ് കിംജിയുടെ സുഹൃത്തിനെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിയിലെടുത്തിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ രാജേഷ് കിംജിയുടെ സുഹൃത്ത് കസ്റ്റഡിയിൽ. ഡൽഹി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാജേഷിനു പണം നൽകിയത് സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുമായി മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന 10 പേർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

ഇതിൽ സംശയമുള്ള ഒരാളെ വെള്ളിയാഴ്ച ഡൽഹിയിലെത്തിച്ച് ചോദ‍്യം ചെയ്യും. രാജേഷിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവരെ പറ്റിയുള്ള വിവരം ലഭിച്ചത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്കോട്ടിലുള്ള 5 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ ബുധനാഴ്ച ഔദ‍്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു മുഖ‍്യമന്ത്രിക്കെതിരേ ആക്രമണമുണ്ടായത്. കേസിൽ പ്രതിയായ രാജേഷ് കിംജിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി