യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

 
Kerala

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു

ധാർമികതയുടെ പുറത്താണ് രാജി വച്ചതെന്ന് അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ അവകാശപ്പെട്ടു

Aswin AM

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു. യുവനടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് രാജി.

രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനു കൈമാറി. ധാർമികതയുടെ പുറത്താണ് രാജി വച്ചതെന്ന് അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ അവകാശപ്പെട്ടു.

കുറ്റം ചെയ്തതുകൊണ്ടല്ല രാജി വയ്ക്കുന്നതെന്നും, സർക്കാരിനെതിരേ പാർട്ടി പ്രവർത്തകർ നിലപാടെടുക്കുന്ന സമയത്ത് ഇത്തരം കാര‍്യങ്ങളിൽ ന‍്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്