2013 ൽ ​അ​തി​ര​പ്പി​ള്ളി സ​ന്ദ​ർ​ശി​ച്ച ബ്രി​ട്ടി​ഷ് രാ​ജാ​വ് ചാ​ൾ​സി​ന് കാ​ടാ​ർ സ​മു​ദാ​യ​ത്തി​ലു​ള്ള​വ​രെ ടി​ജു പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

 
Special Story

അവകാശങ്ങൾക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം| കാടിന്‍റെ കാവൽക്കാർ- പരമ്പര: ഭാഗം-4

മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പര തുടരുന്നു

അ​ജ​യ​ൻ

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​ന​ത്തി​നു മേ​ലു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നി​യ​മ​പ​ര​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നു​ള്ള യാ​ത്ര, കൊ​ടു​ങ്കാ​ട്ടി​ലൂ​ടെ​യെ​ന്ന പോ​ലെ ക​ഠി​ന​മാ​യി​രു​ന്നു എ​ന്നു പ​റ​യു​ന്നു ടി​ജു ചി​റ​മ​ണ്ണി​ൽ തോ​മ​സ്. ഈ ​ഉ​ദ്യ​മ​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ച വേ​ൾ​ഡ് വൈ​ഡ് ഫ​ണ്ട് ഫൊ​ർ നേ​ച്ച​ർ-​ഇ​ന്ത്യ​യു​ടെ (ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ്-​ഐ) പ്ര​തി​നി​ധി​യാ​ണ് ടി​ജു.

സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി അ​ധി​ക​മാ​കും മു​ൻ​പേ ടി​ജു മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ എ​സ്. ശ​ങ്ക​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഔ​ദ്യോ​ഗി​ക യാ​ത്ര തു​ട​ങ്ങി​യ​താ​ണ്. കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് (കെ​എ​ഫ്ആ​ർ​ഐ) ശ​ങ്ക​ർ അ​ന്നു സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ ചെ​റി​യൊ​രു ഗ​വേ​ഷ​ണ​ച്ചു​മ​ത​ല പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ടി​ജു 2008ൽ ​ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ്-​ഐ​യു​ടെ ഭാ​ഗ​മാ​യി. വാ​ഴ​ച്ചാ​ലി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സു​സ്ഥി​ര വി​ഭ​വ​ശേ​ഷി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു ദൗ​ത്യം. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ കാ​ട​ർ, മ​ല​യ​ർ സ​മു​ദാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. പ​ർ​ട്ടി​ക്കു​ല​ർ​ലി വ​ൾ​ന​റ​ബി​ൾ ട്രൈ​ബ​ൽ ഗ്രൂ​പ്പ് (പി​വി​ടി​ജി) ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രാ​ണ് കാ​ട​ർ. ഇ​വ​രു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കു​ന്ന​തും ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു ടി​ജു​വി​നു മു​ന്നി​ലു​ള്ള ആ​ദ്യ​ത്തെ വെ​ല്ലു​വി​ളി. അ​ത്ര​യും ആ​ഴ​ത്തി​ൽ വേ​രോ​ടി​യ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും നി​ഗൂ​ഢ​മാ​യി സൂ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വി​ത​രീ​തി​ക​ളു​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്.

''ആ​ദ്യ ദി​വ​സ​ങ്ങ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. മൂ​ന്നു വ​ശ​വും ഡാ​മി​ന്‍റെ ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യ​യാ​ൽ ചു​റ്റ​പ്പെ​ട്ട മു​ക്കും​പു​ഴ എ​ന്ന വി​ദൂ​ര ആ​ദി​വാ​സി ഊ​രി​ലു​ള്ള​വ​ർ എ​ന്‍റെ ബൈ​ക്കി​ന്‍റെ ശ​ബ്ദം കേ​ട്ടാ​ൽ ത​ന്നെ പ​ര​ക്കം​പാ​യു​മാ​യി​രു​ന്നു. സ്ത്രീ​ക​ൾ വീ​ടു​ക​ളി​ൽ ഒ​ളി​ക്കും, പു​രു​ഷ​ൻ​മാ​ർ കാ​ട്ടി​ൽ അ​പ്ര​ത്യ​ക്ഷ​രാ​കും. പ​ക്ഷേ, ഞാ​ൻ പി​ൻ​മാ​റാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല'', ടി​ജു ഓ​ർ​ത്തെ​ടു​ക്കു​ന്നു. ക്ഷ​മാ​പൂ​ർ​ണ​മാ​യ നി​ര​വ​ധി മാ​സ​ങ്ങ​ളു​ടെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ഊ​ര് മൂ​പ്പ​ൻ അ​ൽ​പ്പ​മൊ​ന്ന് അ​യ​ഞ്ഞു​തു​ട​ങ്ങി. അ​ദ്ദേ​ഹം ഒ​ന്നും സം​സാ​രി​ച്ചി​ല്ലെ​ങ്കി​ലും, ടി​ജു വ​രു​മ്പോ​ൾ കു​റ​ച്ച് പു​രു​ഷ​ൻ​മാ​ർ ഓ​ടി​യൊ​ളി​ക്കാ​തെ ചു​റ്റു​വ​ട്ട​ത്തു​ത​ന്നെ നി​ന്നു തു​ട​ങ്ങി. കു​ഴ​പ്പ​ക്കാ​ര​ന​ല്ലെ​ന്ന വി​ശ്വാ​സം മെ​ല്ലെ വേ​രോ​ടി​ത്തു​ട​ങ്ങി. എ​ന്നാ​ൽ, അ​ർ​ഥ​വ​ത്താ​യ ആ​ശ​യ​വി​നി​യ​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ഒ​രു വ​ർ​ഷ​മെ​ടു​ത്തു. വാ​ഴ​ച്ചാ​ൽ ഡി​വി​ഷ​നി​ലെ ഒ​മ്പ​ത് ഊ​രു​ക​ളി​ലും ടി​ജു എ​ത്തി. ഗ്രാ​മ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ചു. അ​വ​ർ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്തു. ജി​പി​എ​സ് ഉ​പ​യോ​ഗി​ച്ച് ഈ ​വി​ഭ​വ​ങ്ങ​ൾ മാ​ർ​ക്ക് ചെ​യ്തു. വി​ഭ​വ​ങ്ങ​ൾ ത​രം​തി​രി​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും അ​ത് ഉ​പ​ക​രി​ച്ചു. എ​ന്നാ​ൽ, സു​സ്ഥി​ര​ത ഉ​റ​പ്പി​ക്കാ​നാ​വാ​ത്ത വി​ള​വെ​ടു​പ്പ് ഘ​ട​ന​യും അ​തി​ലു​ണ്ടെ​ന്ന് ടി​ജു ക​ണ്ടെ​ത്തി. പു​തി​യ രീ​തി​ക​ളി​ലൂ​ടെ ഇ​തു മാ​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ സീ​സ​ണ​ൽ ക​ല​ണ്ട​ർ ഉ​പ​യോ​ഗി​ച്ച്, വി​ള​വെ​ടു​പ്പ് രീ​തി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​വും സു​സ്ഥി​ര​വു​മാ​ക്കാ​നും, വി​പ​ണി​യി​ൽ ആ​വ​ശ്യം കൂ​ടു​ത​ലു​ള്ള സ​മ​യം തി​രി​ച്ച​റി​ഞ്ഞ് വി​റ്റ​ഴി​ക്കാ​നും ആ​ദി​വാ​സി​ക​ൾ​ക്കു സാ​ധി​ച്ചു. അ​വ​ർ ശേ​ഖ​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ ഒ​രു പ​ങ്ക് ഗി​രി​ജ​ൻ കോ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ലാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ബാ​ക്കി ചാ​ല​ക്കു​ടി ച​ന്ത​യി​ലും വി​ൽ​ക്കും. ചൂ​ഷ​ണം കാ​ര​ണം അ​ധ്വാ​ന​ത്തി​ന്‍റെ വ​ള​രെ ചെ​റി​യൊ​രു ഫ​ലം മാ​ത്ര​മാ​ണ് അ​വ​ർ​ക്കു കി​ട്ടി​യി​രു​ന്ന​ത്.

ടി​ജു സി. ​തോ​മ​സ്

സം​സ്ക​രി​ക്കാ​ത്ത ഒ​രു കി​ലോ​ഗ്രാം തേ​നി​ന് 2008ൽ ​ആ​ദി​വാ​സി​ക​ൾ​ക്കു കി​ട്ടി​യി​രു​ന്ന​ത് വെ​റും 90 രൂ​പ​യാ​ണ്. വി​പ​ണി മൂ​ല്യം തീ​രെ പ്ര​തി​ഫ​ലി​ക്കാ​ത്ത വി​ല. തേ​ൻ സം​സ്ക​രി​ക്കു​ന്ന​തി​ന്‍റെ​യും മെ​ച്ച​പ്പെ​ട്ട വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ ടി​ജു, നീ​ല​ഗി​രി​യി​ലെ കോ​ത​ഗി​രി​യി​ലു​ള്ള ഒ​രു ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​വ​ർ വാ​ഴ​ച്ചാ​ലി​ൽ തേ​ൻ സം​സ്ക​ര​ണ യൂ​ണി​റ്റ് സ്ഥാ​പി​ച്ചു. ഇ​തോ​ടെ ആ​ദി​വാ​സി​ക​ൾ ശേ​ഖ​രി​ക്കു​ന്ന തേ​നി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടു, വി​ല​യും കൂ​ടി. 150 രൂ​പ​യി​ലേ​ക്കു​യ​ർ​ന്ന വി​ല ക്ര​മേ​ണ വ​ർ​ധി​ച്ച് ഇ​പ്പോ​ൾ 700 രൂ​പ​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു. ഇ​ത് ആ​ദി​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​ന് കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​ന്നു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ടി​ജു കു​റ​ച്ചു​കാ​ലം മാ​റി​നി​ന്നു. വൈ​ൽ​ഡ്‌​ലൈ​ഫ് ട്ര​സ്റ്റ് ഒ​ഫ് ഇ​ന്ത്യ​യി​ലെ ഹ്ര​സ്വ​കാ​ല സേ​വ​ന​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം 2012ൽ ​ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നു. മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വ​നാ​വ​കാ​ശ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ടി വ​ന​മേ​ഖ​ല​ക​ൾ മാ​പ്പ് ചെ​യ്യു​ന്ന​തി​ലും ടി​ജു​വി​ന്‍റെ സം​ഭാ​വ​ന​ക​ളു​ണ്ടാ​യി. എ​ന്നാ​ൽ, വാ​ഴ​ച്ചാ​ലി​നോ​ടു​ള്ള ആ​ഴ​മേ​റി​യ പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹ​ത്തെ ഒ​ടു​വി​ൽ അ​വി​ടെ ത​ന്നെ തി​രി​ച്ചെ​ത്തി​ച്ചു.

വാ​ഴ​ച്ചാ​ൽ, പ​റ​മ്പി​ക്കു​ളം മേ​ഖ​ല​ക​ളി​ൽ വ​നാ​വ​കാ​ശ നി​യ​മം ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി വ​രെ ഔ​ദ്യോ​ഗി​ക​മാ​യി അ​ദ്ദേ​ഹം ആ ​ജ​ന​ത​യ്ക്കു ന​ടു​വി​ലു​ണ്ടാ​യി​രു​ന്നു. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ചി​ല പ​ര​മ്പ​രാ​ഗ​ത സം​ര​ക്ഷ​ണ രീ​തി​ക​ൾ ടി​ജു നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​ട​ൽ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​ത്ത് സ​ർ​ക്കാ​ർ ട്രോ​ളി​ങ് നി​രോ​ധി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യ ചി​ല മാ​ർ​ഗ​ങ്ങ​ൾ ഒ​രു ഉ​ത്ത​ര​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​തെ ആ​ദി​വാ​സി​ക​ൾ ത​ല​മു​റ​ക​ളാ​യി കാ​ട്ടി​ൽ പി​ന്തു​ട​ർ​ന്നു പോ​രു​ന്നു​ണ്ട്. ന​ദി​ക​ളി​ലെ മ​ത്സ്യ പ്ര​ജ​ന​ന കാ​ലം തി​രി​ച്ച​റി​യാ​ൻ ഉ​പ​ക​രി​ക്കു​ന്ന പാ​ര​മ്പ​ര്യ വി​ജ്ഞാ​നം മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് അ​തി​നാ​ശ്ര​യം. മീ​ൻ കു​ഞ്ഞു​ങ്ങ​ൾ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ വ​ലി​യ ക​ണ്ണി​ക​ളു​ള്ള വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​വ​ർ​ക്ക് പു​റ​ത്തു​നി​ന്ന് ആ​രും പ​റ​ഞ്ഞു​കൊ​ടു​ത്തി​ട്ട​ല്ല.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തും ആ​ദി​വാ​സി​ക​ളു​ടെ പ​രി​സ്ഥി​തി​ബോ​ധ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ വി​ജ്ഞാ​ന​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​ണ്. സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ്, അ​ല്ലെ​ങ്കി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ എ​ന്ന രീ​തി​യി​ൽ ര​ണ്ടു പേ​രാ​യാ​ണ് തേ​നെ​ടു​ക്കാ​ൻ പോ​കു​ക. ''അ​രു​താ​ത്ത​ത് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ പെ​ങ്ങ​ളെ അ​ളി​യ​ൻ നോ​ക്കി​ക്കൊ​ള്ളും എ​ന്ന ല​ളി​ത യു​ക്തി​യാ​ണ് ഇ​തി​നു പി​ന്നി​ൽ'', ടി​ജു വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ടു​ത്തൊ​ന്നും ഹൈ​സ്കൂ​ളു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ആ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ ദൂ​രെ​യു​ള്ള ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സി​ച്ചാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്തു മാ​ത്ര​മാ​ണ് ഊ​രി​ലെ​ത്തു​ക.

പു​തു ത​ല​മു​റ​യ്ക്ക് അ​വ​രു​ടെ വേ​രു​ക​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​കു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മെ​ന്നോ​ണം വേ​ന​ൽ​ക്കാ​ല ക്യാം​പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. കാ​ടു​ക​ളെ​ക്കു​റി​ച്ചും കാ​ട്ട​റി​വു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള പാ​ഠ​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​ധാ​ന​മാ​യും പ​ക​ർ​ന്നു ന​ൽ​കു​ക. മാ​ർ​ച്ച് മു​ത​ൽ ടി​ജു ഔ​ദ്യോ​ഗി​ക​മാ​യി വാ​ഴ​ച്ചാ​ലി​ൽ ഇ​ല്ല. എ​ന്നാ​ൽ, അ​വി​ടെ​യു​ള്ള​വ​രു​മാ​യി സ്ഥാ​പി​ച്ച ബ​ന്ധ​ത്തി​ന്‍റെ കെ​ട്ടു​ക​ൾ ശ​ക്ത​മാ​യി ത​ന്നെ ശേ​ഷി​ക്കു​ന്നു​ണ്ട്. ഏ​താ​വ​ശ്യ​ത്തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി അ​വ​രി​പ്പോ​ഴും ടി​ജു​വി​നെ ത​ന്നെ​യാ​ണ് സ​മീ​പി​ക്കു​ന്ന​തും.

(അ​വ​സാ​നി​ച്ചു)

ഭാഗം 1: ഗാഡ്ഗിലിന്‍റെ വാക്കുകൾ ഊർജം പകർന്ന മുന്നേറ്റം‌

ഭാഗം 2: കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും

ഭാഗം 3: അണക്കെട്ടുകളും കുടിയൊഴിക്കലും പ്രതിരോധവും

ഭാഗം 4: അവകാശങ്ങൾക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി