ബോധിസത്വനും വ്യാളിയും: വിയറ്റ്നാം യാത്രാവിവരണം - 6

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കമ്യൂണിസവും വിശ്വാസവും കൈകോർത്തു കഴിയുന്ന നാട്. യുദ്ധകലുഷിതമായ ഭൂതകാലം മറഞ്ഞുകിടക്കുന്ന ശാന്തമായൊരു രാജ്യം. വിയറ്റ്നാം യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...
വിയറ്റ്നാം യാത്രാവിവരണം - 6 | Vietnam travelogue part 6

വിയറ്റ്നാമിലെ താം കോക്ക് എന്ന ഇരട്ടക്കുന്ന്.

VK SANJU

Updated on

വി.കെ. സഞ്ജു

യഥാർഥത്തിൽ യാത്രാ പദ്ധതിയിൽ ഇല്ലാത്ത സ്ഥലമാണ് അടുത്തത്. പക്ഷേ, മറ്റുള്ളവർക്കു വേണ്ടി രണ്ടു മണിക്കൂർ വെറുതേ കാക്കേണ്ടിവരും എന്നറിഞ്ഞപ്പോൾ ടിക്കറ്റെടുത്ത് അവർക്കൊപ്പം കൂടി. ട്രെക്കിങ് എന്നും ഹൈക്കിങ് എന്നുമൊക്കെ ജേഡൻ ഇടയ്ക്കിടെ പറഞ്ഞിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല.

500 പടികളുള്ള ഒരു മലകയറ്റമാണ്. താം കോക് എന്നു പേരുള്ള ഇരട്ടക്കുന്ന്. പുഴയിൽ കണ്ട കുന്നുകളുടെ നിരയിൽപ്പെട്ട ഒരെണ്ണം മാനം മുട്ടെ വളർന്ന് കരയ്ക്കു കയറി ഇരട്ടത്തലയുമായി നിൽക്കുന്നതുപോലെ. റെഡ് റിവർ ഡെൽറ്റയുടെ ഓരത്തുതന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്.

വിയറ്റ്നാം യാത്രാവിവരണം - 6 | Vietnam travelogue part 6

ഹാങ് മുവ വ്യൂ പോയിന്‍റിൽ നിന്നുള്ള കാഴ്ച.

എണ്ണിക്കയറിയ 500 പടവുകൾക്കു മുകളിൽ ഹാങ് മുവ വ്യൂ പോയിന്‍റ്. മുകളിലെത്തുമ്പോൾ പടിക്കെട്ട് രണ്ടായി പിരിയും. ഇടത്തേക്കു കയറുമ്പോഴുള്ള വ്യൂ പോയിന്‍റ് ഏതാണ് 25 വർഷം മുൻപ് ടൂറിസത്തിനായി തുറന്നു കൊടുത്തതാണ്. വലത്തേക്കുള്ള വ്യൂ പോയിന്‍റാണ് കൂടുതൽ പുരാതനം. ഏകദേശം എണ്ണൂറു വർഷത്തെ പഴക്കം. മംഗോളിയൻ അധിനിവേശം നിരീക്ഷിക്കാനും ഫലപ്രദമായി പ്രതിരോധിക്കാനും അന്നത്തെ സൈനിക മേധാവികൾ ഉപയോഗിച്ചിരുന്ന സ്ട്രാറ്റജിക് പോയിന്‍റ്.

പഗോഡയുടെ ആകൃതിയുള്ള നിർമിതികളാണ് രണ്ട് കുന്നിൻതലപ്പുകൾക്കും മുകളിൽ. ഒന്നിൽ വിയറ്റ്നാമിന്‍റെ പ്രതീകം തന്നെയായി ഇതിനകം മനസിൽ പതിഞ്ഞു കഴിഞ്ഞ ഡ്രാഗൺ. മഴ കാരണം വഴുക്കലുണ്ടാകുമെന്ന ജേഡന്‍റെ കരുതൽ ഞങ്ങളുടെയെല്ലാം വ്യാളീദർശനം തടഞ്ഞു.

പൊരിവെയിലത്ത് കണ്ണു മഞ്ഞളിച്ചപ്പോൾ മറ്റേ കുന്നിൽ കണ്ടത് കന്യാമറിയത്തിന്‍റെ പ്രതിമയാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു. അതു ബോധിസത്വൻ അവലോകിതേശ്വരന്‍റെ മാർബിൾ ശിൽപ്പമായിരുന്നു, വിയറ്റ്നാമിൽ ഗ്വാനിൻ എന്നു പേര്.

വിയറ്റ്നാം യാത്രാവിവരണം - 6 | Vietnam travelogue part 6

കുന്നിൽ കണ്ടത് കന്യാമറിയത്തിന്‍റെ പ്രതിമയാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു. അതു ബോധിസത്വൻ അവലോകിതേശ്വരന്‍റെ മാർബിൾ ശിൽപ്പമായിരുന്നു, വിയറ്റ്നാമിൽ ഗ്വാനിൻ എന്നു പേര്.

VK SANJU

മുകളിൽനിന്നു താഴേക്കു നോക്കിയാൽ അങ്ങു ദൂരെ വിശാലമായ താമരപ്പാടം. ഇറങ്ങിയിറങ്ങി ചെല്ലുമ്പോൾ കാണാം, അവിടെ മൊട്ടിട്ട താമരക്കാടിനിടയിലെ മരപ്പലക പാകിയ വരമ്പുകളിൽ ഇരുന്നും നിന്നും കിടന്നുമെല്ലാം ഫോട്ടോ എടുക്കാനുള്ള പെൺകുട്ടികളുടെ തിരക്ക്. നവവധുവിനെപ്പോലെയും പ്രൊഫഷണൽ മോഡലിനെപ്പോലെയും ഒക്കെ തോന്നുന്ന രീതിയിൽ പ്രത്യേക വേഷവിധാനങ്ങളിൽ എത്തിയവർ.

വിയറ്റ്നാം യാത്രാവിവരണം - 6 | Vietnam travelogue part 6

നവവധുവിനെപ്പോലെയും പ്രൊഫഷണൽ മോഡലിനെപ്പോലെയും ഒക്കെ തോന്നുന്ന രീതിയിൽ പ്രത്യേക വേഷവിധാനങ്ങളിൽ എത്തിയവർ.

VK SANJU

കുന്നുകയറ്റത്തിന്‍റെ ആയാസത്തെക്കാൾ ബുദ്ധിമുട്ടായിരുന്നു കുത്തനെയുള്ള കൽപ്പടവുകളിലൂടെ ഇറങ്ങാനുള്ള ഭീതി. താമരപ്പാടത്തിനു നടുവിലേക്കുള്ള നടത്തത്തിന് പിന്നെ ആരോഗ്യം ശേഷിച്ചില്ല. അടുത്ത ദിവസവും പുലർച്ചെ ഇറങ്ങേണ്ടതാണ്, ഈ യാത്രയിൽ ഏറ്റവും മനോഹരമായിരിക്കും എന്നു മുൻപേ കണക്കുകൂട്ടിയ ഹാലോങ് ബേയാണ് ഇനി ശേഷിക്കുന്ന ലക്ഷ്യം.

വിയറ്റ്നാം യാത്രാവിവരണം - 6 | Vietnam travelogue part 6

മൊട്ടിട്ട താമരക്കാടിനിടയിലെ മരപ്പലക പാകിയ വരമ്പുകളിൽ ഇരുന്നും നിന്നും കിടന്നുമെല്ലാം ഫോട്ടോ എടുക്കാനുള്ള പെൺകുട്ടികളുടെ തിരക്ക്.

VK SANJU

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com