ട്രാൻ ക്വോക്ക് - വിയറ്റ്നാമിലെ ഏറ്റവും പഴക്കമുള്ള പഗോഡ.

 

VK SANJU

Literature

ജീവനുള്ള അൾത്താരകൾ: വിയറ്റ്നാം യാത്രാവിവരണം - 2

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കമ്യൂണിസവും വിശ്വാസവും കൈകോർത്തു കഴിയുന്ന നാട്. യുദ്ധകലുഷിതമായ ഭൂതകാലം മറഞ്ഞുകിടക്കുന്ന ശാന്തമായൊരു രാജ്യം. വിയറ്റ്നാം യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...

വി.കെ. സഞ്ജു

യാത്രാ പരിപാടിയിൽ ഉൾപ്പെടാത്ത ആ കാപ്പികുടിക്കു ശേഷം വിയറ്റ്നാമിന്‍റെ ഫ്രഞ്ച് കൊളോണിയൽ ചരിത്രം പേറുന്ന ഓൾഡ് ക്വാർട്ടറിൽ അൽപ്പനേരം നടത്തം. രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രത്തിൽനിന്നായിരുന്നു അതിന്‍റെ തുടക്കം. വലിയൊരു മൈതാനത്തിനു ചുറ്റുമായി പാർലമെന്‍റ് മന്ദിരവും പ്രസിഡന്‍റിന്‍റെ കൊട്ടാരവും അടക്കം പ്രധാന സർക്കാർ സംവിധാനങ്ങളെല്ലാം പ്രവർത്തിക്കുന്നു.

''നിങ്ങളുടെ നരേന്ദ്ര മോദിയെപ്പോലെ ലളിത ജീവിതം നയിച്ച ആളായതിനാൽ ഞങ്ങളുടെ ഹോചിമിൻ അപൂർവമായി മാത്രമാണ് പ്രസിഡന്‍റ് പാലസിൽ താമസിച്ചിരുന്നത്'', ഇന്ത്യക്കാരെ ഇംപ്രസ് ചെയ്യാനുള്ള വിഫല ശ്രമത്തിലാണ് ലാം!

വിയറ്റ്നാമിലെ ഹോചിമിൻ മുസോളിയം.

ബാ ഡിൻ സ്ക്വയർ എന്ന ആ മൈതാനത്താണ് രാജ്യത്തെ പ്രധാന സർക്കാർ ചടങ്ങുകളെല്ലാം നടത്തുക. ഏതാണ്ട് മധ്യത്തിലായി അവരുടെ രാഷ്‌ട്രപിതാവ് ഹോചിമിന്‍റെ സ്മാരകമായ മുസോളിയം. അതിനു മുന്നിൽ തോക്കും പിടിച്ച് കവാത്ത് നടത്തുന്ന സൈനികരെ കണ്ടപ്പോൾ, ലാം പ്രഖ്യാപിച്ചു, ''യൂ ആർ ലക്കി സർ.''

അത്രയ്ക്ക് അത്യപൂർവമായ എന്തോ ചടങ്ങാണെന്നാണ് പറയുന്നത്. കൂടുതലൊന്നും മനസിലായില്ലെങ്കിലും തലയാട്ടി സമ്മതിച്ചു. യാത്രാക്ഷീണം കാരണം വിശദീകരണങ്ങളിൽ വലിയ കൗതുകം തോന്നിയില്ല. വിയറ്റ്നാമിലെ ചൈനീസ് രാജകീയ ആധിപത്യത്തിന്‍റെ അവസാനത്തെ സ്മാരകങ്ങളും ഈ ചുറ്റുവട്ടത്തുതന്നെയുണ്ട്.

പക്ഷേ, വിശ്രമിക്കും മുൻപ് ഒരു സ്ഥലം കൂടി കാണാനുണ്ട്- ട്രാൻ ക്വോക് (വിയറ്റ്നാം ഉച്ചാരണത്തിൽ ചാൻ ക്വോക്). അതൊരു പഗോഡയാണ്; ബുദ്ധമത വിശ്വാസികളുടെ മനോഹരമായ ആരാധനാലയം. വെസ്റ്റ് ലേക്ക് എന്ന തടാകത്തിലെ ഒരു തുരുത്തിലാണത് സ്ഥിതി ചെയ്യുന്നത്. ഹാനോയിലെ ഏറ്റവും പഴക്കമുള്ള പഗോഡ, 1500 വർഷം മുൻപ് നിർമിച്ചത്. പഗോഡകളും ക്ഷേത്രങ്ങളും (Temple) ഉൾപ്പെടുന്ന സമുച്ചയങ്ങളാണ് ഇവിടെയുള്ള ആത്മീയ കേന്ദ്രങ്ങളിൽ പലതും.

പഗോഡയിൽ ആരാധനയ്ക്ക് ദീപവും മണികളുമൊക്കെ കാണാം. കാണിക്കയായി പഴങ്ങൾ. പക്ഷേ, ടെമ്പിൾ എന്നാൽ ഇവിടെ പഴയ രാജാക്കൻമാരെയും പട്ടാള ജനറൽമാരെയുമൊക്കെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങളാണ്, സ്മാരകങ്ങൾ പോലെ. അവിടങ്ങളിലെ കാണിക്കയിൽ മദ്യവും സിഗരറ്റും കോളയുമെല്ലാം പെടും.

''നിങ്ങളെപ്പോലെ തന്നെ താമരയാണ് ഞങ്ങളുടെയും ദേശീയ പുഷ്പം'', വെള്ളം നിറച്ച ചട്ടികളിൽ വിടർന്നു നിൽക്കുന്ന പൂക്കൾ ചൂണ്ടിക്കാട്ടി ലാം പറഞ്ഞു; അതിയാൻ വിടാനുള്ള മട്ടില്ല.

പഗോഡയിൽ ആരാധനയ്ക്ക് ദീപവും മണികളുമൊക്കെ കാണാം. കാണിക്കയായി പഴങ്ങൾ. പക്ഷേ, ടെമ്പിൾ എന്നാൽ ഇവിടെ പഴയ രാജാക്കൻമാരെയും പട്ടാള ജനറൽമാരെയുമൊക്കെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങളാണ്, സ്മാരകങ്ങൾ പോലെ. അവിടങ്ങളിലെ കാണിക്കയിൽ മദ്യവും സിഗരറ്റും കോളയുമെല്ലാം പെടും.

പഗോഡയിലെ പേരാലിനു ചുറ്റും ലാം ഞങ്ങളെ നിർബന്ധിച്ച് പ്രദക്ഷിണം ചെയ്യിച്ചു. ഈ പരിപാടി ഞങ്ങടെ നാട്ടിലുമുള്ളതാണെന്നു പറഞ്ഞപ്പോൾ ആൾക്ക് അദ്ഭുതം. വേരിൽ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണവും തലപ്പത്ത് ശിവനും വസിക്കുന്ന ആൽമരത്തിന്‍റെ ഇന്ത്യൻ സങ്കൽപ്പത്തിനു സമാനമായൊരു വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് അവിടത്തെയും പ്രദക്ഷിണം; നമ്മുടെ നാട്ടിലേതിന്‍റെ വിപരീത ദിശയിലാണെന്നു മാത്രം.

മനുഷ്യനെയും പ്രകൃതിയെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന പാലമാണ് വിയറ്റ്നാംകാർക്ക് ആൽമരം; ഭൂതവും ഭാവിയും വർത്തമാനവും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണികൾ; ജീവനുള്ള അൾത്താരകൾ.

പഗോഡയിൽ ആരാധനയ്ക്ക് ദീപവും മണികളുമൊക്കെ കാണാം. കാണിക്കയായി പഴങ്ങൾ. പക്ഷേ, ടെമ്പിൾ എന്നാൽ ഇവിടെ പഴയ രാജാക്കൻമാരെയും പട്ടാള ജനറൽമാരെയുമൊക്കെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങളാണ്, സ്മാരകങ്ങൾ പോലെ. അവിടങ്ങളിലെ കാണിക്കയിൽ മദ്യവും സിഗരറ്റും കോളയുമെല്ലാം പെടും.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു