Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
October 2022 - 9:13 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Fitness

Walter Clover, health, fitness

ആരോഗ്യ രംഗത്ത് പുതിയൊരു സംസ്‌കാരം അനിവാര്യം

Published:16 April 2022

രോഗികളുടെ പരിരക്ഷ വര്‍ധിപ്പിക്കുക, രോഗികള്‍ക്ക് ഒരു പ്രത്യേക അനുഭവം ലഭ്യമാക്കുക, രോഗപ്രതിരോധം എന്നീ മേഖലകളില്‍ സിഡിഎസ്എസ് പോലുള്ള സാങ്കേതിക വിദ്യകള്‍ അനിവാര്യമാണണെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായ വോള്‍ട്ടേഴ്‌സ് ക്ലുള്‍വെര്‍ ഹെല്‍ത്ത് ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ഡീറി ചൂണ്ടിക്കാട്ടി.

രോഗികളുടെ സുരക്ഷയ്ക്കും രോഗപ്രതിരോധത്തിനും മുന്‍ഗണന നല്കണമെന്ന് ആരോഗ്യ ചികിത്സാ രംഗത്തെ മുന്‍നിര സേവനദാതാക്കളായ വാള്‍ട്ടേഴ്‌സ് ക്ലുവര്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് നൂതന സാങ്കേതിക വിദ്യയായ ക്ലിനിക്കല്‍ പരിശോധന സംവിധാനം സിഡിഎസ്എസിന്റെ (ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം) അനന്ത സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റൗണ്ട് ടേബിള്‍ നിര്‍ദ്ദേശിച്ചു.

ആരോഗ്യസംരക്ഷണ രംഗത്ത് സുരക്ഷയുടെ ഒരു പുതിയ സംസ്‌കാരം കെട്ടിപ്പടുക്കണമെന്ന് റൗണ്ട് ടേബിള്‍ പാനല്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ടു. ചേയ്ഞ്ച് എനേബിളേഴ്‌സ് എന്ന പാനല്‍ ചര്‍ച്ചയില്‍ ബോംബെ ഹോസ്പിറ്റല്‍, മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. രാജ്കുമാര്‍ പട്ടീല്‍, ജലന്ധര്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ന്യൂറോ സര്‍ജന്‍ ഡോ. നവീന്‍ ചിത്കാര എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ആരോഗ്യ മേഖലയില്‍ മികച്ച കാര്യക്ഷമതയാണ് വോള്‍ട്ടേഴ്‌സ് ക്ലുവറിന്റെ ലക്ഷ്യം. രോഗികള്‍ക്കിടയിലുള്ള നൈപുണ്യ വിടവ് നികത്താനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ആശുപത്രികളുടെയും ചികിത്സയുടെയും ശക്തിയും ബലഹീനതയും തിരിച്ചറിയണമെന്ന്, പാനല്‍ ചര്‍ച്ചകള്‍ ഭിഷഗ്വരന്മാരെ ഓര്‍മിപ്പിച്ചു.

രോഗികളുടെ പരിരക്ഷ വര്‍ധിപ്പിക്കുക, രോഗികള്‍ക്ക് ഒരു പ്രത്യേക അനുഭവം ലഭ്യമാക്കുക, രോഗപ്രതിരോധം എന്നീ മേഖലകളില്‍ സിഡിഎസ്എസ് പോലുള്ള സാങ്കേതിക വിദ്യകള്‍ അനിവാര്യമാണണെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായ വോള്‍ട്ടേഴ്‌സ് ക്ലുള്‍വെര്‍ ഹെല്‍ത്ത് ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ഡീറി ചൂണ്ടിക്കാട്ടി. പ്രാക്ടീസ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, മെഡിക്കല്‍ പിശകുകള്‍ ഒഴിവാക്കുക, പ്രതികൂല മരുന്നുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് രോഗികളുടെ സുരക്ഷയിലെ പ്രധാന സ്തംഭങ്ങളെന്ന് നോര്‍മന്‍ ഡീറി വിശദീകരിച്ചു.

തായ് വാന്‍, ആസ്‌ട്രേലിയ, ജപ്പാന്‍, ഹോങ് കോങ് തുടങ്ങിയ വികസിത വിപണികളില്‍, സിഡിഎസ്എസ്, ഉല്പന്നങ്ങള്‍ സുലഭമായി ഉപയോഗിക്കുന്നുണ്ടെന്ന് ഡീറി പറഞ്ഞു.37 ശതമാനം തവണ സിഡിഎസ്എസ് റഫര്‍ ചെയ്തശേഷം ഡോക്ടര്‍മാര്‍ അവരുടെ ക്ലിനിക്കല്‍ തീരുമാനം മാറ്റിയിട്ടുണ്ട്. 11 ക്ലിനിക്കല്‍ ചോദ്യങ്ങള്‍ ഉണ്ട്. 40 ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് ഇവയ്ക്ക് ശരിയായ മറുപടി തരുന്നത്.കോവിഡ് 19-വുമായി ബന്ധമുള്ള 60 വിഷയങ്ങളെപ്പറ്റി വോള്‍ട്ടേഴ്‌സ് ക്ലുവര്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top