Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:00 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Yoga

Yoga

കൊവിഡ് ബാധിതരിൽ ആയുർവേദവും യോഗയും ഫലപ്രദമെന്നു പഠനം

Published:14 September 2022

അ​ലോ​പ്പ​തി ചി​കി​ത്സ​യ്ക്കൊ​പ്പം ആ​യു​ർ​വേ​ദ​വും യോ​ഗ​യും പി​ന്തു​ട​ർ​ന്ന രോ​ഗി​ക​ൾ​ക്ക് അ​തി​വേ​ഗം രോ​ഗ​മു​ക്തി​യെ​ന്നു ഡ​ൽ​ഹി ഐ​ഐ​ടി

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ് 19 ബാ​ധി​ത​രി​ൽ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ​യും യോ​ഗ​യും ഫ​ല​പ്ര​ദ​മെ​ന്ന് ഐ​ഐ​ടി ഡ​ൽ​ഹി​യും ഹ​രി​ദ്വാ​റി​ലെ ദേ​വ് സം​സ്കൃ​തി വി​ശ്വ വി​ദ്യാ​ല​യ​യും ചേ​ർ​ന്നു ന​ട​ത്തി​യ പ​ഠ​നം. ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള 30 രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണു ക​ണ്ടെ​ത്ത​ൽ. "ഇ​ന്ത്യ​ൻ ജേ​ണ​ൽ ഒ​ഫ് ട്ര​ഡീ​ഷ​ന​ൽ നോ​ള​ജി' ലാ​ണു പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 

കൊ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ലും ആ​യു​ര​വേ​ർ​ദ​വും യോ​ഗ​യും ഫ​ല​പ്ര​ദ​മെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. രോ​ഗി​ക​ളി​ലെ ആ​ശ​ങ്ക നീ​ക്കാ​നും കൊ​വി​ഡു​ണ്ടാ​ക്കി​യ വി​ഷ​മ​ത​ക​ളി​ൽ നി​ന്നു വേ​ഗ​ത്തി​ൽ മു​ക്ത​മാ​കാ​നും ആ​യു​ർ​വേ​ദ​വും യോ​ഗ​യും സ​ഹാ​യി​ക്കു​മെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. കൊ​വി​ഡി​ന് ആ​ഗോ​ള ത​ല​ത്തി​ൽ ന​ൽ​കു​ന്ന അ​ലോ​പ്പ​തി ചി​കി​ത്സ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ആ​യു​ർ​വേ​ദ, യോ​ഗ ചി​കി​ത്സ. ടെ​ലി​മെ​ഡി​സി​ൻ വ​ഴി ആ​യു​ർ​വേ​ദ ചി​കി​ത്സ ന​ൽ​കി. വി​ഡി​യൊ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു യോ​ഗ പ​രി​ശീ​ല​നം. 

പ​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​രാ​ക്കി​യ​വ​ർ പ്ര​മേ​ഹം, ര​ക്താ​തി സ​മ്മ​ർ​ദം, വൃ​ക്ക​രോ​ഗം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ള്ള​തി​നാ​ൽ കൊ​വി​ഡ്  മാ​ര​ക​മാ​യേ​ക്കാ​വു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രോ അ​റു​പ​തു വ​യ​സ് പി​ന്നി​ട്ട​വ​രോ ആ​യി​രു​ന്നു. മു​ഴു​വ​ൻ രോ​ഗി​ക​ളു​ടെ​യും ആ​രോ​ഗ്യ ച​രി​ത്രം പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ചി​കി​ത്സാ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്നു പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഡ​ൽ​ഹി ഐ​ഐ​ടി​യി​ലെ രാ​ഹു​ൽ ഗാ​ർ​ഗ്. രോ​ഗി​ക​ളെ മൂ​ന്നാ​യി ത​രം​തി​രി​ച്ചാ​യി​രു​ന്നു ചി​കി​ത്സ. വൈ​എ​എ​സ് (യോ​ഗ- ആ​യു​ർ​വേ​ദാ​ധി​ഷ്ഠി​ത ചി​കി​ത്സ​യും സാ​ധ്യ​മാ​യ അ​ലോ​പ്പ​തി ചി​കി​ത്സ​യും), വൈ​എ​എ​സ്പി (യോ​ഗ- ആ​യു​ർ​വേ​ദാ​ധി​ഷ്ഠി​ത ചി​കി​ത്സ​യും സാ​ധ്യ​മാ​യ അ​ലോ​പ്പ​തി ചി​കി​ത്സ​യും പാ​ര​സെ​റ്റ​മോ​ളും), വൈ​എ​എം (യോ​ഗ - ആ​യു​ർ​വേ​ദാ​ധി​ഷ്ഠി​ത ചി​കി​ത്സ​യും ആ​ധു​നി​ക പാ​ശ്ചാ​ത്യ മ​രു​ന്നും) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ത​രം​തി​രി​വ്. 

വ​ലി​യ വി​ഷ​മ​ത​ക​ളു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളി​ൽ 50 ശ​ത​മാ​നം പേ​രു​ടെ നി​ല അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ മെ​ച്ച​പ്പെ​ട്ടു (ഇ​വ​രി​ൽ 90 ശ​ത​മാ​ന​വും  ഒ​മ്പ​തു ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടു. 10 ദി​വ​സം കൊ​ണ്ട് അ​റു​പ​തു ശ​ത​മാ​നം രോ​ഗി​ക​ൾ​ക്കും രോ​ഗം 90 ശ​ത​മാ​ന​ത്തോ​ളം ഭേ​ദ​മാ​യി. ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് 95 ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​യ ആ​റു രോ​ഗി​ക​ൾ മ​ക​രാ​സ​ന​യും ശി​ഥി​ലാ​സ​ന​യും പ​രി​ശീ​ലി​ച്ച​തോ​ടെ നി​ല മെ​ച്ച​പ്പെ​ട്ടു. ആ​രും മ​ര​ണ​മ​ട​ഞ്ഞി​ല്ല.  ഒ​രാ​ളെ പോ​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലോ വെ​ന്‍റി​ലേ​റ്റ​റി​ലോ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നി​ല്ല. 

രോ​ഗ​ത്തി​ൽ നി​ന്നു മു​ക്ത​രാ​യ​തി​നൊ​പ്പം അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ലും ആ​ശ്വാ​സം അ​നു​ഭ​വ​പ്പെ​ട്ടു. പ​ല​രും പി​ന്നീ​ടു യോ​ഗ​യും ആ​യു​ർ​വേ​ദ​വും ജീ​വി​ത​രീ​തി​യാ​ക്കി. പ​ല​രും സ്ഥി​ര​മാ​യി ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലേ​ക്കു തി​രി​ഞ്ഞെ​ന്ന് പ​ഠ​നം ഏ​കോ​പി​പ്പി​ച്ച ഡ​ൽ​ഹി ഐ​ഐ​ടി​ലെ സോ​ണി​ക ത​ക്രാ​ൽ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top