Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Independence day, KV Thomas, Column

സ്വാത​ന്ത്ര്യ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ, വെ​ല്ലു​വി​ളി​ക​ൾ, പ്ര​തീ​ക്ഷ​ക​ൾ

Published:15 August 2022

# പ്രൊ​ഫ. കെ.​വി. തോ​മ​സ് മു​ൻ കേ​ന്ദ്ര മ​ന്ത്രി

വി​വി​ധ ഭാ​ഷ​ക​ളും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​മു​ള്ള രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. ആ​ദ്യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ത​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ദൗ​പ​തി മു​ർ​മു വ​രെ​യും, ലോ​ക പൗ​ര​നാ​യി കാ​ണു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു മു​ത​ൽ ക​രു​ത്തു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ന​രേ​ന്ദ്ര മോ​ദി വ​രെ​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​യാ​ണ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഭാ​ര​തം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്‍റെ 75ാം വ​ർ​ഷ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​വും ആ​ഹ്ലാ​ദ​വും ന​ൽ​കു​ന്ന ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള 140 കോ​ടി ജ​ന​ങ്ങ​ൾ 13 മു​ത​ൽ 15 വ​രെ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ത്തും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും അ​ഖ​ണ്ഡ​ത​യു​ടെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ത്രി​വ​ർ​ണ​ക്കൊ​ടി പാ​റി​ക്കു​ന്ന​ത്.

വി​വി​ധ ഭാ​ഷ​ക​ളും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​മു​ള്ള രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. ആ​ദ്യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ത​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ദൗ​പ​തി മു​ർ​മു വ​രെ​യും, ലോ​ക പൗ​ര​നാ​യി കാ​ണു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു മു​ത​ൽ ക​രു​ത്തു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ന​രേ​ന്ദ്ര മോ​ദി വ​രെ​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​യാ​ണ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. 
1947 ഓ​ഗ​സ്റ്റ് 15ന് ​രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടു​മ്പോ​ൾ 32 കോ​ടി​യോ​ളം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് 30 ദി​വ​സം ന​ൽ​കാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​മെ​രി​ക്ക​യി​ൽ നി​ന്ന് ഗോ​ത​മ്പും, ബ​ർ​മ​യി​ൽ നി​ന്ന് അ​രി​യും ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന "ഷി​പ്പ് ടു ​മൌ​ത്ത് ' സ​മ്പ്ര​ദാ​യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 
അ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന വി​ര​ലി​ലെ​ണ്ണാ​വു​ന്ന പ​ത്ര​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ വാ​യി​ച്ച പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു കാ​ര്യ​ങ്ങ​ൾ ഇ​താ​യി​രു​ന്നു.

ഒ​ന്ന്, 1947 ഓ​ഗ​സ്റ്റ് 14 അ​ർ​ധ​രാ​ത്രി​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ചെ​ങ്കോ​ട്ട​യി​ൽ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി. ലോ​ക​ത്തി​നു മു​മ്പി​ൽ പ്ര​ത്യാ​ശ​യോ​ടു​കൂ​ടി ഒ​രു പു​തി​യ രാ​ജ്യം ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്നു​വെ​ന്ന പ​ണ്ഡി​റ്റ്ജി​യു​ടെ പ്ര​സം​ഗം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. അ​ർ​ധ​രാ​ത്രി കൃ​ത്യം 12 മ​ണി​ക്ക്, സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ നി​യു​ക്ത​നാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, "ട്രി​സ്റ്റ് വി​ത്ത് ഡെ​സ്റ്റി​നി' എ​ന്ന ത​ന്‍റെ സു​പ്ര​സി​ദ്ധ​മാ​യ പ്ര​സം​ഗം ന​ട​ത്തി.
""വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് വി​ധി​യു​മാ​യി നാ​മൊ​രു ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. അ​ത് നി​റ​വേ​റ്റാ​നു​ള്ള സ​മ​യം എ​ത്തി​യി​രി​ക്കു​ന്നു. ഈ ​അ​ർ​ധ​രാ​ത്രി​യി​ൽ, ലോ​കം മു​ഴു​വ​ൻ ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത്, ഇ​ന്ത്യ പു​തു ജീ​വി​ത​ത്തി​ലേ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കും ഉ​ണ​രു​ക​യാ​ണ്...'' എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ ​പ്ര​സം​ഗം. 

ഇ​ന്ത്യ ഒ​രു സ്വ​ത​ന്ത്ര രാ​ഷ്‌​ട്ര​മാ​യ​തി​നു പി​ന്നാ​ലെ ഹി​ന്ദു​ക്ക​ളും മു​സ്‌​ലി​ങ്ങ​ളും സി​ഖ് മ​ത​സ്ഥ​രും ത​മ്മി​ൽ ര​ക്ത​രൂ​ഷി​ത സം​ഘ​ട്ട​ന​ങ്ങ​ൾ ന​ട​ന്ന​താ​ണ് ര​ണ്ടാ​മ​ത്തേ​ത്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ര​ണ്ടു​രാ​ജ്യ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ അ​ഭ​യാ​ർ​ഥി​ക​ളു​ടെ പ​ലാ​യ​ന​വും ര​ക്ത​ച്ചൊ​രി​ച്ചി​ലും ഭ​യാ​ന​ക​മാ​യി​രു​ന്നു. 
മൂ​ന്നാ​മ​ത്തേ​ത് രാ​ജ്യം നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ ഭ​ക്ഷ്യ ക്ഷാ​മ​മാ​യി​രു​ന്നു. 

പു​തി​യ രാ​ജ്യം ജ​ന്മം കൊ​ണ്ട​തി​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ഷ്‌​ട്ര​പ​തി രാ​ജേ​ന്ദ്ര പ്ര​സാ​ദും, പ​ണ്ഡി​റ്റ്ജി​യും പോ​ലെ​യു​ള്ള നേ​താ​ക്ക​ന്മാ​ർ സ​ന്തോ​ഷി​ക്കു​മ്പോ​ൾ, ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ക​ലെ, കൊ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വീ​ഥി​ക​ളി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി ഉ​പ​വ​സി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗാ​ളി​ലെ​യും ബി​ഹാ​റി​ലെ​യും വ​ര്‍ഗീ​യ ല​ഹ​ള​ക​ള്‍ക്ക് ശ​മ​ന​മു​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ആ ​ഉ​പ​വാ​സം. സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹി​ന്ദു​ക്ക​ളും മു​സ്‌​ലി​ങ്ങ​ളും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ ക​ലാ​പ​ത്തി​ലാ​യി​രു​ന്നു. ബം​ഗാ​ളി​ലെ ക​ലാ​പ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം കി​ഴ​ക്ക​ന്‍ പാ​കി​സ്ഥാ​ന്‍ എ​ന്ന പേ​രി​ല്‍ ഒ​രു ഭാ​ഗം അ​ട​ര്‍ത്തി​മാ​റ്റി​ക്കൊ​ണ്ട് വി​ഭ​ജ​നം ന​ട​ന്നു എ​ന്ന​താ​യി​രു​ന്നു. ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യെ​ങ്കി​ലും, രാ​ജ്യ​ത്ത് നി​ല​നി​ന്നി​രു​ന്ന ദാ​രി​ദ്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു ഓ​ര്‍മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ ഉ​പ​വാ​സം. 

"എ​നി​ക്ക് ഈ ​ഓ​ഗ​സ്റ്റ് 15 ആ​ഘോ​ഷ​ത്തി​ന്‍റെ ദി​ന​മ​ല്ല. എ​ന്‍റെ മ​ന​സി​ല്‍ സ​ന്തോ​ഷം തെ​ല്ലു​മി​ല്ല. നി​ങ്ങ​ളെ വ​ഞ്ചി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ന​മു​ക്ക് ഇ​ന്ന് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്കും പാ​കി​സ്ഥാ​നും ആ​ജീ​വ​നാ​ന്തം ക​ല​ഹി​ക്കാ​നു​ള്ള വ​ക​യു​മു​ണ്ട്. അ​പ്പോ​ള്‍ പി​ന്നെ എ​ങ്ങ​നെ​യാ​ണ് സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ പേ​രി​ല്‍ പ്ര​തീ​ക്ഷ​യു​ടെ നാ​ള​ങ്ങ​ള്‍ തെ​ളി​യി​ക്കു​ക?' എ​ന്നാ​ണ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. 

എ​ന്നാ​ൽ, 75 വ​ർ​ഷം ക​ഴി​ഞ്ഞ് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ വ​ലി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ന​മു​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ, ഭ​ക്ഷ്യോ​ത്പാ​ദ​ന- വി​ത​ര​ണ രം​ഗ​ത്ത് ലോ​ക​ത്തി​ന് മു​മ്പി​ൽ മാ​തൃ​ക​യാ​യി നാം ​ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു. അ​തി​ന് ഒ​രു കാ​ര​ണം നെ​ഹ്രു ആ​സൂ​ത്ര​ണം ചെ​യ്ത പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്കാ​രെ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നും ശേ​ഖ​രി​ക്കാ​നും ശാ​സ്ത്രീ​യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നും ഇ​ന്ന് ഇ​ന്ത്യ​യ്ക്ക് ക​ഴി​ഞ്ഞി​രി​ക്കു​ന്നു. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി, ഭ​ക്ഷ​ണം ജ​ന്മാ​വ​കാ​ശ​മാ​ണെ​ന്ന തീ​രു​മാ​നം 2013ൽ ​പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞു. 

ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലും വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു. ഇ​ന്ത്യ ചാ​ന്ദ്ര​യാ​ൻ യാ​ത്ര​യ്ക്ക് വ​രെ ക​ഴി​വു​ള്ള ഒ​രു രാ​ജ്യ​മാ​യി വ​ള​ർ​ന്നു. 1975ൽ ​ആ​ര്യ​ഭ​ട്ട എ​ന്ന കൃ​ത്രി​മോ​പ​ഗ്ര​ഹം ആ​കാ​ശ​ത്തേ​ക്ക് തൊ​ടു​ത്തു​വി​ട്ട​പ്പോ​ൾ, ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഉ​ടു​തു​ണി​ക്കു മ​റു​തു​ണി​യി​ല്ലാ​ത്ത, അ​ന്തി​യു​റ​ങ്ങാ​ൻ കി​ട​പ്പാ​ട​മി​ല്ലാ​ത്ത, തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യ രാ​ജ്യ​ത്ത് എ​ന്തി​നാ​ണു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ഉ​പ​ഗ്ര​ഹം വി​ട്ട് അ​മ്മാ​ന​മാ​ടു​ന്ന​ത് എ​ന്നാ​യി​രു​ന്നു ചോ​ദ്യം. പ​ക്ഷേ ആ ​തീ​രു​മാ​ന​മാ​ണ് ഇ​ന്ന് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും, കാ​ർ​ഷി​ക​രം​ഗ​ത്തും, ശാ​സ്ത്ര​രം​ഗ​ത്തും ഇ​ന്ത്യ​യെ മു​ന്നോ​ട്ടു ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ൽ ഇ​ന്ത്യ നി​ർ​മി​ച്ച ആ​ദ്യ ത​ദ്ദേ​ശീ​യ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ വി​ക്രാ​ന്ത് രാ​ജ്യ​ത്തി​നു ചു​റ്റു​മു​ള്ള സ​മു​ദ്ര സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​ണി​പ്പോ​ൾ. 
സൈ​ക്കി​ളി​ൽ ച​വി​ട്ടി റോ​ക്ക​റ്റു​ക​ൾ തു​മ്പ​യി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്ന ഐ​എ​സ്ആ​ർ​ഒ ഇ​ന്ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്കും ഭൂ​ഖ​ണ്ഡാ​ന​ന്ത​ര മേ​ഖ​ല​ക​ളി​ലേ​ക്കും സ്വ​ന്ത​വും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​തു​മാ​യ ഉ​പ​ഗ്ര​ഹ​ക്കൂ​ട്ട​ങ്ങ​ൾ തൊ​ടു​ത്തു വി​ടു​ന്ന നി​ല​യി​ലേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ന്നു.

1984 ൽ ​പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ എ​ത്തി​യ രാ​ജീ​വ് ഗാ​ന്ധി ടെ​ലി​കോം രം​ഗ​ത്ത് ഒ​രു വി​പ്ല​വം ത​ന്നെ​യാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​ന്ന് ഇ​ന്ത്യ അ​നു​ഭ​വി​ക്കു​ന്ന സാ​ങ്കേ​തി​ക മി​ക​വ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളി​ലൊ​ന്നാ​ണ്. സാം ​പെ​ട്രോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ടെ​ല​ഫോ​ണു​ക​ളും ടി​വി​യും കം​പ്യൂ​ട്ട​റു​ക​ളും എ​ത്തി​ച്ച് പു​തി​യൊ​രു ത​രം​ഗം അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നു. 

"പ​ണി​യെ​ത്തി​ക്കൂ കൈ​ക​ളി​ലാ​ദ്യം, പി​ന്നീ​ടാ​കാം കം​പ്യൂ​ട്ട​ർ' എ​ന്നാ​യി​രു​ന്നു കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തെ എ​തി​ർ​ത്ത​വ​രു​ടെ മു​ദ്രാ​വാ​ക്യം. പ​ക്ഷേ ഇ​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​വ​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ​യും ക​ര​ങ്ങ​ളി​ൽ ആ​ധു​നി​ക മൊ​ബൈ​ൽ ഫോ​ണു​ണ്ട് . ലോ​ക​ത്തെ വി​റ​പ്പി​ച്ചു കൊ​റോ​ണ ക​ട​ന്നു​വ​ന്ന​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​ര​ഗം അ​ട​ച്ചു​പൂ​ട്ടാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ​തും ഈ ​കം​പ്യൂ​ട്ട​ർ വി​പ്ല​വം കൊ​ണ്ടു​ത​ന്നെ​യാ​ണ്. സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ ദി​ന​ങ്ങ​ളി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന പ​ത്ര​ങ്ങ​ൾ മാ​ത്രം ഉ​ണ്ടാ​യ സ്ഥാ​ന​ത്ത് റേ​ഡി​യോ, ടി​വി, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ എ​ല്ലാം ക​ട​ന്നു​വ​ന്നി​രി​ക്കു​ന്നു. 

ആ​രോ​ഗ്യ​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും നി​ര​വ​ധി. ഗ്രാ​മ​ത്തി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നി​ന്നും വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ ആ​ധു​നി​ക ടെ​ക്നോ​ള​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​ക​ൾ ഇ​ന്ന് ഇ​ന്ത്യ​യി​ൽ ല​ഭ്യം. 
നി​താ​ന്ത ജാ​ഗ്ര​ത​യാ​ണ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​ല എ​ന്ന തി​രി​ച്ച​റി​വി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി​ക​ളി​ൽ ഒ​ന്നാ​യി മാ​റാ​ൻ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 

വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള ജ​നാ​ധി​പ​ത്യ സ​മ്പ്ര​ദാ​യ​മാ​ണ് ന​മു​ക്കു​ള്ള​ത്. അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യും ബ്രി​ട്ട​ന്‍റെ ക്യാ​ബി​ന​റ്റ് സം​വി​ധാ​ന​വും ഒ​ന്നി​ച്ചു ചേ​ർ​ന്ന​താ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യു​ള്ള സ​ർ​ക്കാ​രു​ക​ളാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. രാ​ഷ്‌​ട്ര​പ​തി​യും ഗ​വ​ർ​ണ​ർ​മാ​രും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഭ​ര​ണ നേ​തൃ​ത്വം വ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​ർL ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​ണ്. 

ശ​ക്ത​മാ​യ ഒ​രു ഭ​ര​ണ​കൂ​ടം രാ​ജ്യ വ​ള​ർ​ച്ച​യ്ക്ക് വ​ള​രെ ആ​വ​ശ്യ​മാ​ണ്. "ആ​യാ​റാം ഗ​യാ​റാം' ഭ​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തെ ബ​ല​ഹീ​ന​മാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. കൂ​റു​മാ​റ്റ ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ കൊ​ണ്ടു​വ​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ഴും കു​തി​ര​ക്ക​ച്ച​ട​വും കൂ​റു​മാ​റ്റ​വും ന​ട​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. പാ​ർ​ല​മെ​ന്‍റി​നോ​ടൊ​പ്പം ശ​ക്തി​യു​ള്ള ജു​ഡീ​ഷ്യ​റി​യും എ​ക്സി​ക്യൂ​ട്ടീ​വും, മാ​ധ്യ​മ​ങ്ങ​ളും പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. അ​ഴി​മ​തി ര​ഹി​ത​മാ​യ ജു​ഡീ​ഷ്യ​റി​യും ശ​ക്ത​മാ​യ എ​ക്സി​ക്യൂ​ട്ടീ​വും സ്വ​ത​ന്ത്ര​മാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി​യാ​ണ്. ഏ​തെ​ങ്കി​ലും ഒ​ന്ന് ബ​ല​ഹീ​ന​മാ​യാ​ൽ രാ​ജ്യം ത​ക​ർ​ച്ച​യി​ലേ​ക്കു നീ​ങ്ങും. പാ​ർ​ല​മെ​ന്‍റി​ലെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തൂ​ണു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​ക​രു​ത്. 

ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​ന​മാ​ണ് മ​ത​സൗ​ഹൃ​ദം. എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും ത​ഴ​ച്ചു വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഈ ​മ​ണ്ണി​ലു​ണ്ട് . മ​ത​മൈ​ത്രി​യു​ടെ മു​ദ്രാ​വാ​ക്യം മു​റു​കെ​പ്പി​ടി​ച്ചു വേ​ണം ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ മു​ന്നേ​റേ​ണ്ട​ത്. വി​വി​ധ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തു രാ​ഷ്‌​ട്ര​ഭാ​ഷ ഹി​ന്ദി​യാ​ണെ​ങ്കി​ലും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളെ അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണം. 

ഇ​ന്ത്യ​യ്ക്കു ചു​റ്റും അ​സ്വ​സ്ഥ​ത​യു​ടെ ശ​ബ്ദ​ങ്ങ​ൾ നാം ​കേ​ൾ​ക്കു​ന്നു. ചൈ​ന​യും പാ​ക്കി​സ്ഥാ​നും ന​മ്മു​ടെ ഉ​റ​ക്കം ഇ​ല്ലാ​താ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​യി മാ​റി. "ഇ​ൻ​ഡോ ചീ​നീ ഭാ​യി-​ഭാ​യി' എ​ന്ന മു​ദ്രാ​വാ​ക്യം കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ടു​ള്ള ചൈ​ന​യു​ടെ ല​ഡാ​ക്ക് ക​ട​ന്നു​ക​യ​റ്റ​വും, കാ​ശ്മീ​രി​ലെ വി​ഘ​ട​ന​വാ​ദി​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ​യും കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. 
ദു​ർ​ബ​ല​രാ​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളും ന​മ്മു​ടെ ത​ല​വേ​ദ​ന​യാ​ണ്. ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ ഭ​ര​ണ​ത്ത​ക​ർ​ച്ച ന​മ്മ​ളെ​യും ബാ​ധി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലും യു​ക്രെ​യി​നി​ലും ഉ​ണ്ടാ​യ യു​ദ്ധ​ഭീ​ക​ര​ത​ക​ളും ന​മ്മ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തി. ഇ​തൊ​ക്കെ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഒ​രു ചേ​രി​യി​ലും പെ​ടാ​ത്ത ചേ​രി​ചേ​രാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ തു​ട​ക്ക​ക്കാ​രാ​യി ഇ​ന്ത്യ​യെ നെ​ഹ്രു മാ​റ്റി​യ​ത്. ഇ​സ്ര​യേ​ൽ-​പാ​ല​സ്തീ​ൻ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മ്പോ​ഴും കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളി​ലും, റ​ഷ്യ​യും അ​മെ​രി​ക്ക​യും "കോ​ൾ​ഡ് വാ​റി'​ലൂ​ടെ അ​ക​ലു​മ്പോ​ഴും ഒ​രു സ​മാ​ധാ​ന ദൂ​ത​നാ​യി, മ​ധ്യ​സ്ഥ​നാ​യി ഇ​ന്ത്യ നി​ല​കൊ​ള്ളു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ക്കു​ന്ന ധാ​രാ​ളം ഇ​ന്ത്യ​ക്കാ​രു​ണ്ട്. ഇ​വ​രെ​ല്ലാം ന​മ്മു​ടെ അ​ഭി​മാ​ന​മാ​ണ്.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ർ​ഷ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, അ​ഭി​മാ​നി​ക്കു​ന്ന​തോ​ടൊ​പ്പം വ​രാ​ൻ പോ​കു​ന്ന വെ​ല്ലു​വി​ളു​ക​ളെ നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​മാ​കു​ക​യും ചെ​യ്യാം. ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ഒ​രു ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക്കാ​തെ പൂ​ർ​വി​ക​ർ കാ​ണി​ച്ചു​ത​ന്ന സ​മാ​ധാ​ന​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ മു​ന്നേ​റാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top