Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Offbeat

Thiruvananthapuram, onam bumper, anoop, 25 crore, viral news

'മനസമാധാനം പോയി, ജീവിക്കാൻ അനുവദിക്കൂ; അയൽക്കാർ പോലും ഇപ്പോൾ ശത്രുക്കൾ'; ബംപർ വിജയ് അനൂപ്

Published:23 September 2022

ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ്  തന്‍റെ ദുരവസ്ഥ വിവരിച്ച് അനൂപ് രംഗത്തെത്തിയത്. ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം വീട്ടില്‍ പോലും നിൽക്കാന്‍ കഴിയാനാകാതെ ബന്ധുവീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്നും അനൂപ് വീഡിയോയില്‍ പറയുന്നു. 

തിരുവനന്തപുരം: സഹായം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടി  ഓണം ബംപർ അടിച്ച അനൂപ്. കടം ചോദിച്ചും സഹായം തേടിവരുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് അനുപ് പറയുന്നു. 

ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ്  തന്‍റെ ദുരവസ്ഥ വിവരിച്ച് അനൂപ് രംഗത്തെത്തിയത്. ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം വീട്ടില്‍ പോലും നിൽക്കാന്‍ കഴിയാനാകാതെ ബന്ധുവീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്നും അനൂപ് വീഡിയോയില്‍ പറയുന്നു. 

അനൂപിന്‍റെ വാക്കുകൾ....

'ബംപർ അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നു പറഞ്ഞാൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സന്തോഷം. ഇപ്പം ഓരോ ദിവസം കഴിയും തോറും എന്‍റെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് ഇപ്പോൾ വെളിയിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഒരിടത്തേക്ക് പോകാൻ പറ്റുന്നില്ല. ചേച്ചിയുടെ വീട്ടിലടക്കം പലയിടത്തും മാറി മാറിയാണ് നിൽക്കുന്നത്. ഓരോ വീടും കണ്ടുപിടിച്ചാണ് ആളുകൾ വരുന്നത്.' 

'രാവിലെ മുതൽ സഹായം ചോദിച്ച് തുടങ്ങുകയാണ്. എന്തെങ്കിലും താ മോനെ, എടുത്തു താ മോനെ എന്നൊക്കെ പറഞ്ഞാണ് വരുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്. എനിക്ക് പൈസ ഇതുവരെ കിട്ടിയിട്ടില്ല. കാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.' 

'ചാനലിൽ വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം ഇതാവുമെന്ന്. എല്ലാവരും എന്നെ കണ്ടുകണ്ട് ഒരിടത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. കൊച്ചിന് ഒട്ടും വയ്യാതെ നിൽക്കുകയാണ്. അവനെ ഹോസ്പിറ്റലിൽ പോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ ഇക്കാര്യം പറയുന്ന സമയത്ത് പോലും വീടിന്‍റെ ​ഗെയ്റ്റിൽ ആൾക്കാർ തട്ടിക്കൊണ്ടിരിക്കുകയാണ്. എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ല. നിങ്ങൾ എല്ലാവരും മനസിലാക്കണം എനിക്ക് പൈസ കിട്ടിയിട്ടില്ല'- അനൂപ് വ്യക്തമാക്കി.  

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top